ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Monday, May 11, 2015



പച്ചമനുഷ്യനായിതട്ടത്തിനൊപ്പം....
------------------------------------------
ഐ.എ.എസ്കാരനോ/കാരിയോആയിക്കോട്ടെ,പത്രപ്രവര്‍ത്തകന്‍/കആയിക്കോട്ടെ,സോഷ്യോളജിസ്റ്റ്ആയിക്കോട്ടെ,ഡോക്ടറോഎഞ്ചിനീയറോവിദ്യാര്‍ഥിയോകൂലിയെഴുത്തുകാരനോതോട്ടംപണിക്കാരനോ/കാരിയോതോട്ടിപണിക്കാരനോ/ക്കാരിയോഅല്ലെങ്കില്‍മറ്റേതെങ്കിലുംപേരിലുംതൊഴിലിലുംഏര്‍പ്പെട്ടവനോതൊഴില്‍രഹിതനോആകട്ടെ...മനുഷ്യനായബുദ്ധിസ്ഥിരതയുള്ളഏതൊരാളുംചെയ്യുന്നതാണ്യുക്തിചിന്ത,അതിനുയുക്തിവാദിയാകേണ്ടതില്ല.
അങ്ങനെയുള്ളയുക്തിചിന്തയുടെവെളിച്ചത്തില്‍നിര്‍ത്തിമഫ്തയെചര്‍ച്ചചെയ്യല്‍മാത്രമാണ്എന്‍റെഎളിയലക്ഷ്യം.

മുസ്ലിങ്ങളുടെ മാത്രം വസ്ത്രം എന്ന് പരക്കെ അറിയപ്പെടുന്നെന്നു നാം കരുതുന്ന ഹിജാബ് സത്യത്തില്‍ മുസ്ലിങ്ങളുടെതോ മനുഷ്യകുലതിന്റെതോ മാത്രമല്ല.’ഹിജാബ്’ എന്ന അറബി വാക്കിന്‍റെ പദാനുപദ അര്‍ത്ഥം ആവരണം എന്ന് മാത്രമാണ്(curtain/cover).അത് മുസ്ലിം സ്ത്രീകള്‍ തലമറക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറു തുണിയില്‍ ഒതുങ്ങിപോയി എന്നതാകണം സത്യം.
പ്രകൃതി തനിക്കേറ്റവും പ്രിയങ്കരമായതിനേയും മനുഷ്യനേറ്റവും പ്രിയങ്കരമായതിനെയും എന്നും ഏറ്റവും മെച്ചമായ ആവരണത്താല്‍ സൂക്ഷിക്കുന്നുണ്ട് എന്നതാണ് ഒരു നഗ്ന സത്യം.പഴത്തൊലിയാല്‍ സംരക്ഷിക്കപ്പെടുന്ന രുചികരമായ വാഴപഴത്തിലും ശക്തമായ കവചമുള്ള ചക്കയിലും തുടങ്ങി ഏറെ വില മതിക്കപ്പെടുന്ന മുത്തിനെ ചെപ്പിക്കുള്ളിലും സ്വര്‍ണത്തെ ഭൂമിക്കടിയിലും ആവരണത്താല്‍ സൂക്ഷിക്കുന്ന ഭൂമി മുസ്ലിം പെണ്‍കൊടിയല്ലല്ലോ....
ജനിച്ചയുടനെ ഏറ്റവും വൃത്തിയുള്ള ഏറ്റവും നല്ല തുണിയാല്‍ നമ്മെയൊക്കെ നേഴ്സ് ആവരണം ചെയ്തത് നമ്മുടെ ലിംഗമോ മതമോ നോക്കിയല്ലല്ലോ...സുഹൃത്തിന്സമ്മാനിക്കുന്ന വിലപിടിപ്പുള്ള സമ്മാനത്തെ മറ്റാര്‍ക്കും കാണാന്‍ നല്‍കാതെ പൊതിഞ്ഞ് സുന്ദരമാക്കി കൊണ്ട് നടക്കുന്ന പോലെ,നമ്മുടെയൊക്കെ സന്തതസഹചാരിയായ മൊബൈല്‍ഫോണിനെ കവറിട്ടു സൂക്ഷിക്കുന്ന പോലെ, ഞങ്ങള്‍ പെണ്‍കുട്ടികളുടെ അമൂല്യതക്കുള്ള ശക്തമായ കവചമാണ് ഹിജാബ്.സംരക്ഷണം അതാണ്‌ എല്ലാഴ്പ്പോഴും ആവരണത്തിന്റെ ചുമതല,ഏറ്റവും വിലമതിക്കപ്പെടുന്ന മനുഷ്യ വര്‍ഗത്തിലെ വിലമതിക്കാനാകാത്ത ‘മുത്തു’കളായ നമ്മെ ആവരണം ചെയ്യുക എന്നതാണ് ചിപ്പിയായ ഹിജാബ് എന്ന വസ്ത്രത്തിന്റെ ധര്‍മം.

അങ്ങനെ മുത്തിനുള്ളിലെ ചിപ്പിയായി,ആരോഗ്യവതിയായി ഞങ്ങള്‍ ജീവിക്കുന്നു ഈ തട്ടത്തിനൊപ്പം....

   
WE ARE PRECIOUS; THT’S WHY WE ARE COVERED WITH HIJAB……

1 comment:

Anonymous said...

പെണ്ണുടല്‍ മാത്രമാണ്‍ അമൂല്യം എന്നൊരു ഹിഡ്ഡന്‍ മീനിം ഗ് ഇതിലില്ലേ....
There is no doubt that, it is your right to wear which dress.