താങ്ക്സ്, നിഷാ......
“ഇസ്ലാം ശാസ്ത്രീയമാണ് എന്നാണല്ലോ പറയപ്പെടുന്നത്.എങ്കില്‍ ഈ മഫ്തയുടെ പിന്നിലെ ശാസ്ത്രം എന്താണ്....??” ഏറെ നിസാരമെന്നും ലളിതമെന്നും സാര്‍വത്രികമെന്നും തോന്നുന്ന ഒരു ചോദ്യം.എന്തുകൊണ്ട് മഫ്ത എന്ന ചോദ്യത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെ ഞാനെന്ന വ്യക്തിയില്‍ തുടങ്ങി സമൂഹത്തില്‍ അവസാനിക്കുന്ന തരത്തില്‍ എന്തൊക്കെയോ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്.അവയൊന്നും തന്നെ അടുക്കും ചിട്ടയും ഉള്ളതായിരുന്നില്ല എന്ന കാര്യം കുറ്റബോധത്തോടെ സ്മരിക്കുന്നു..ബിരുദാനന്ത ബിരുദ വിദ്യാര്‍ഥിനി എന്ന നിലയില്‍ സോഷ്യോളജി സഹപാഠിക്ക് നല്‍കേണ്ട മറുപടിയുടെ കാര്യത്തിലും എനിക്ക് യാതൊരു ധാരണയും ഇല്ല.എവിടെ
നിന്നൊക്കെയോ കിട്ടിയ അറിവുകളുടെ തുണ്ടുകളെ എന്‍റെ അനുഭവത്തിന്റെ വെളിച്ചത്തില്‍
അവതരിപ്പിക്കാന്‍ മാത്രമേ എനിക്കാകൂ.....തെറ്റുകള്‍ തിരുത്തുക;കൂട്ടി
ചേര്‍ക്കലുകള്‍ നടത്തുക.......
മഫ്തധാരണത്തിന് പിന്നിലെ മതചിന്ത
നാമേറെ കേട്ടതാണ്.മഫ്ത എന്നതിന് ദൈവം കല്‍പ്പിച്ചുവെന്നതിനാല്‍ ധരിക്കേണ്ടത് എന്നതിനൊപ്പം, എന്തുകൊണ്ട് കല്‍പ്പിക്കപ്പെട്ടു എന്നറിയല്‍ കൂടിയാകണം തലം....ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് പലവുരു ഓര്‍മിപ്പിക്കുന്ന
ഇസ്ലാം അന്ധമായ അനുകരണത്തെയോ ബാലാല്‍കാരമായ മതാനുഷ്ടാനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല
എന്നാണെന്‍റെ അറിവ്.മതം ‘irrational’
ആണെന്ന് ക്ലാസ്സില്‍ അഭിപ്രായപ്പെട്ട
അദ്ധ്യാപകനോട് തര്‍ക്കത്തിന് മുതിരാതിരുന്നതിന്റെ കാരണങ്ങള്‍ ഞാനപ്പോള്‍ ഒരു വാദപ്രതിവാദത്തിനു അനുകൂലമായ മാനസികാവസ്ഥയില്‍
ആയിരുന്നില്ല എന്നതും,സോഷ്യോളജി എന്ന പഠന ശാഖയില്‍ എനിക്കുള്ള അറിവില്ലായ്മയും,തര്‍ക്ക
ശാസ്ത്രത്തില്‍ എനിക്കുള്ള പോരായ്മകളുടെ
നീണ്ട ലിസ്റ്റും മുന്നിലുള്ളതും മാത്രമാണ്...മതം ‘irrational’ ആണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല തന്നെ!
No comments:
Post a Comment