ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Thursday, May 7, 2015

കാണിയാകാനും ആസ്വദിക്കാനും വായിക്കാനും വായിക്കപ്പെടുവാനും അറിയാനും അന്വേഷിക്കാനും ജീവിക്കാനും ‘നിശ്ചിത യോഗ്യതകള്‍’ വേണമെന്ന് ശടിക്കുന്നൊരു ലോകത്താണ് നാമിന്ന്.
ആംഗലേയ ഭാഷ കൈവശമിലാത്തവര്ക്കൊ ന്നും ലോക സിനിമകള്‍ ആസ്വദിക്കാനാകില്ലെന്നു മലയാളി സിനിമാസംവിധായകന്‍ അഭിപ്രായപ്പെട്ടത്തിന്റെ കെട്ടടങ്ങും മുന്പെ യാണ് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങളുടെ നേരറിയാന്‍ പുറപ്പെട്ട ഒരു കൂട്ടം മാധ്യമപ്രവര്ത്ത്കര്‍ ‘ജീവശാസ്ത്രവുമായുള്ള മുന്കാകല പരിചയവും യോഗ്യതയും ‘തെളിയിക്കേണ്ടി വന്നത്.’ദൃക്സാക്ഷി’യായി എന്നതിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലായ പൗരനും ലഘുലേഖകളും പുസ്തകങ്ങളും വായിക്കാനായി കൈയില്‍ കരുതി എന്നതിന്റെ പേരില്‍ ‘ഭീകരവാദി’യായവരും സ്ത്രീപീഡനങ്ങളില്‍ പുരുഷ മനോഭാവത്തിന്റെ ചുരുക്കഴിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ‘വിമര്ശമനം’ നേരിടുന്നവരുമൊക്കെ നാം പണി കഴിപ്പിച്ചു വെച്ചിരിക്കുന്ന യോഗ്യതകള്‍ അതാതു മേഖലകളില്‍ നേടാത്തവരാണ്.
ആംഗലേയ ഭാഷക്കപ്പുറമാണ് നാമോരുത്തരും പങ്കുവെക്കുന്ന മനുഷ്യ ഭാഷയെന്നും ,സര്വണകലാശാല ജീവശാസ്ത്ര പഠനത്തിനപ്പുറമാണ് നമ്മിലുള്ള നാം അനുഭവിക്കുന്ന ജീവശാസ്ത്രമെന്നും,അംഗീകരിക്കലുകള്ക്കും തിരസ്കരണത്തിനും തുല്യ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നവരാണ് കാണികളെന്നും, അറിയുക-വായിക്കുക എന്നതിനര്ത്ഥം അന്ധമായ അനുകരണമല്ലെന്നും,എത്ര മൂടിക്കെട്ടി വെച്ചാലും മനോഭാവങ്ങളുടെ തിരുത്തലുകള്‍ നാം നേരിടുന്ന പ്രശ്നമാണെന്നും മനസ്സിലാക്കാന്‍ മറന്ന അല്ലേല്‍ മറന്നെന്നു നടിക്കുന്നിടതാണ് ഞാനും നിങ്ങളും ജീവിക്കുന്നത്.
പക്ഷേ,എത്രയേറെ നിശബ്ദരാകാന്‍ ശ്രമിച്ചാലും വായിലെ നാക്കിനേയുംകൈയിലെ പേനയെയും ചലിപ്പിക്കാന്‍ അശാന്ത പരിശ്രമം നടത്തുന്ന ഒന്നുണ്ട് നമ്മുടെയുള്ളില്‍-മനുഷ്യത്വം.
കാണിയാകാനും,ആസ്വദിക്കാനും,വായിക്കാനും,വായിക്കപ്പെടാനും,ജീവിക്കാനും,അറിയാനും,അന്വേഷിക്കാനും,ആഗ്രഹിക്കാനും സമൂഹം നിശ്ചയിച്ചിരിക്കുന്ന യോഗ്യതകള്‍ എനിക്കില്ല.പക്ഷേ,എന്റെച ജീവിതത്തില്‍ ഇവയെല്ലാമുണ്ട്.’നിശ്ചിത യോഗ്യതകള്‍’ കൈവരിക്കാത്തതിനാലാകാം ഇവയിലൊക്കെ തെറ്റുകള്‍ കടന്നു കൂടാറുണ്ട്.ചീകി ഒതുക്കിയിട്ടും ഇഴ തെറ്റി ചില മുടിയിഴകള്‍ കണ്ണിലേക്ക് വീഴാറുണ്ട്‌.തത്കാലത്തേക്ക് അവയെ മാടിയൊതുക്കി ഞാനെന്റെ ചിന്തകളെ മേയാന്‍ വിടുകയാണ്.
തട്ടമിട്ടു കൊണ്ടുതട്ടമിടാതിരിക്കാനുള്ള സ്വാതന്ത്രത്തെ പറ്റി ഞാന്‍ വചാലയാകും,പെണ്ണായിരുന്നു കൊണ്ട് തന്നെ ആണ്ചിനന്തകളെ പിന്തുണക്കും,മിടുക്കിയാകാതിരുന്നു ക്കൊണ്ട് മിടുക്കരെ തിരയും,സോഷ്യോളജി പുസ്തകവുമായി എന്ജിനീറിങ്ങും മെഡിസിനും സംസാരിക്കും .അപ്പോഴൊക്കെയും ഞാന്‍ വായിക്കപ്പെടാനുള്ള യോഗ്യതകള്‍ ഇല്ലാത്തവരുടെ കൂട്ടത്തിലാകും....
നിശബ്ദത മുറിച്ചു കൊണ്ട് ഞാനെഴുതുന്നു എന്നെ പറ്റി....എന്റെല ചിന്തകളെ പറ്റി...എന്റെഎ ലോകത്തെ പറ്റി....എന്റെ് സ്വപ്നത്തെ പറ്റി...എന്റെി സംശയങ്ങളെ പറ്റി....എന്റെെ പരാജയങ്ങളെ പറ്റി...പിന്നെ നിങ്ങളിലോരോരുത്തരെ പറ്റിയും.....
ഒപ്പം കൂടുക.....

No comments: