ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Wednesday, May 13, 2015

നിരാശപ്പെടുത്തിയ പ്രബോധനം..


സൈബര്‍ ഇടങ്ങളാണ് ഇത്തവണത്തെ (മെയ്‌15,2015) പ്രബോധനം വാരികയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.3 വ്യക്തികള്‍ ഈ വിഷയകവുമായി ബന്ധപ്പെട്ടു എഴുതിയിട്ടുണ്ട്.എന്‍റെ ഓര്‍മയില്‍ ഇതിനു മുന്‍പും പ്രബോധനം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.2013 സെപ്റ്റംബര്‍ 20നു പുറത്തിറങ്ങിയ പ്രബോധനം ഈ വിഷയകമായി അതി വിശാലമായ ഒരു വിശകലനം തന്നെ നടത്തിയിരുന്നു.ഏറെ പ്രയോജനപ്രദമായ എഴുത്തുകളായിരുന്നു അവയില്‍ ഓരോന്നും. സി.ദാവൂദ്,ഡോ.യാസീന്‍ അഷ്റഫ്,സുഹൈറലി തിരുവിഴാംകുന്ന്,ഷഫീഖ് പരപ്പുമ്മല്‍, മെഹദ് മഖ്‌ബൂല്‍, എന്നീ ഏറെ പരിചിത നിരയുടെ എഴുത്തുകള്‍ നല്ലതും ചീത്തയുമായ ഏകദേശമെല്ലാ പ്രവണതകളെയും അഭിസംബോധന ചെയ്യുന്നുണ്ട്.ആ അഭിസംബോധനകളുടെ തുടര്‍ച്ച എന്ന അര്‍ത്ഥത്തിലാണ് ഏറെ പ്രതീക്ഷകളോടെ പുതുലക്കം വായിച്ചു തുടങ്ങിയത്..
പുതിയ നിരയില്‍ പഴയ നിരയില്‍ നിന്നുള്ള യാസീന്‍ അഷ്‌റഫ്‌ സാഹിബ്‌ മാത്രമേ ഉള്‍പെട്ടിട്ടുള്ളൂ..പുതു അഭിപ്രായങ്ങള്‍ കൂടി ശ്രവിക്കാം എന്നു കരുതിയ വായന നിരാശ മാത്രമേ തന്നുള്ളൂ...ഒരല്‍പം കൂടി വിശാലമായി ഈ വിഷയത്തെ സമീപിക്കേണ്ടിയിരുന്നു എന്ന നിരാശയോടെ,
ഒരു വായനകാരി...
“ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത എതിര്‍ ലിംഗക്കാരുമായി സൗഹൃദത്തിലാകുന്നതും ദീര്‍ഘനേരം അവരുമായി ഇന്‍ബോക്സിലൂടെയും വാട്സ്അപ്പിലൂടെയും മോബൈലിലൂടെയും സംസാരിക്കുന്നതും സല്ലപിക്കുന്നതും ആശാവഹമാണോ??”
(ജമാല്‍ ഇരിങ്ങലിന്‍റെ എഴുത്തില്‍ നിന്ന്...അദ്ദേഹം ഒരു ഹദീസും ഉദ്ദരിച്ചിട്ടുണ്ട്.)
സല്ലാപത്തെ വിട്ടേക്കുക.മാറുന്ന ലോകത്ത് വിദൂരതയില്‍ നിന്നും സൗഹൃദത്തെ കണ്ടെത്തുന്നത് തെറ്റാകുമോ?കാഴ്ചകള്‍ സൗഹൃദത്തിന് നിര്‍ബന്ധമാണോ??
ANSWER IS UPTO YOU………..


സൗഹൃദങ്ങളുടെ ഹൃദയത്തെ പറ്റി....



ഞാന്‍ പരിചയപ്പെട്ട തീര്‍ത്തും അപരിചിതരായിരുന്ന ഒരു കൂട്ടം സുഹൃത്തുകളുണ്ട് fb ലോകത്ത്...ഒരര്‍ത്ഥത്തില്‍ അവരെല്ലാം ഇന്നും അപരിചിതര്‍ തന്നെയാണ്.അല്ലെങ്കില്‍ ഞാന്‍ അവര്‍ക്കൊക്കെ ‘അപരിചിത’ തന്നെയാണ്.സ്വന്തം പേരോ ശബ്ദമോ ചിത്രമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയുമായി സൗഹൃദം കെട്ടി പടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ആ യുവത്വങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നതാണ് അവരൊക്കെയും എനിക്കിന്നുമൊരു അത്ഭുതം തന്നെയായി തുടരാന്‍ കാരണം.
സ്വന്തത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ഒട്ടുമേ മടി കൂടാതെ,വാ തോരാതെ സംസാരിക്കാന്‍ അവര്‍ക്ക് യാതൊന്നും തടസ്സമായില്ല.കേള്‍ക്കാന്‍ മാത്രമായല്ല,സംസാരിക്കാന്‍ കൂടി അവസരം നല്‍കിയുള്ള ആ കൂട്ടുകെട്ടുകള്‍ക്ക് സൗഹൃദം എന്ന് മാത്രം പേരിട്ടാല്‍ മതിയാകുമോ??
പൊതുസമൂഹം കെട്ടി പടുത്തുവെച്ച എല്ലാ സൗഹൃദ രീതികളെയും മറികടക്കുന്നില്ലെങ്കില്‍ കൂടി,മറികടക്കേണ്ടവയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.അപരിചിതത്തിന്റെ മറപറ്റി,പരിചിതത്തിന്റെ രുചി നാവില്‍ ഇറ്റിച്ചു തന്ന എല്ലാ നന്മയുടെ കൂട്ടുകാര്‍ക്കും നന്ദി...പേരെടുത്തു നന്ദി പറഞ്ഞ് എനിക്കും നിങ്ങള്‍ക്കും ശീലമില്ലല്ലോ..

കൂട്ടുകാരന്‍/കാരി എന്നാല്‍ എന്നെങ്കിലും കണ്ടു ഒരു പുഞ്ചിരിയെങ്കിലും പങ്കുവെക്കേണ്ടവര്‍ എന്ന് ഞാനും പണ്ടെന്നോ ധരിച്ചു വശംവദയായിരുന്നു.പക്ഷേ, ഏറെനാളൊന്നും എനിക്കാ തെറ്റിദ്ധാരണ ചുമക്കേണ്ടി വന്നില്ല...കാണാത്ത,ഒരിക്കലും കാണെണ്ടാത്ത സൗഹൃദങ്ങളുടെതു കൂടിയാണ് fb.
ഞാന്‍ അനുഭവിച്ചറിഞ്ഞ വ്യക്തികള്‍ കൂടിചെര്‍ന്നാണ്  ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയത്,അവയില്‍ ഫേസ്ബുക്ക് സുഹൃത്തുകള്‍ അവഗണിക്കാന്‍ ആകാത്ത ഒരിടം കയ്യടക്കിയിട്ടുണ്ട്.ആശയങ്ങളെ,കലയെ,വിശ്വാസത്തെ,കൂട്ടുകെട്ടിനെ,കുടുംബത്തെ സ്വന്തത്തെക്കാള്‍ വിലകല്‍പ്പിക്കുന്ന ആ ആ വ്യക്തികളാണ് ‘ശരിയായ(!)’ ഫേസ്ബുക്ക് സുഹൃത്തുകള്‍...പിണങ്ങാനും ഇണങ്ങാനും ഇടമുള്ള ആ സൗഹൃദങ്ങള്‍ക്ക് നന്ദിയോടെ....

നിങ്ങളുടെതല്ലാത്ത റയ്യാന്‍......

“ഞാന്‍ പറയുന്നതിനെല്ലാം yes മൂളുകയല്ല,തെറ്റുണ്ടെങ്കില്‍ തിരുത്തലാണ് നല്ല സുഹൃത്തിന്റെ  കടമ”-
     എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകള്‍,
എന്‍റെ എല്ലാ സൗഹൃദങ്ങള്‍ക്കും ബാധകമായതും....

Monday, May 11, 2015



ആരോഗ്യം അതല്ലേ എല്ലാം;ഒരു തട്ടത്തിന്റെ ചിന്തകള്‍...
ഞാനെന്ന വ്യക്തിയുടെ പോരായ്മയാണ്,മഫ്തയ്ക്ക് ആരോഗ്യചിന്തയുമായി ഒരു രക്തബന്ധം ഞാന്‍ സ്വപ്നത്തില്‍ പോലും നിനച്ചിട്ടുണ്ടായിരുന്നില്ല.അത് കൊണ്ട് മാത്രമാണ് നിഷയുടെ ചോദ്യത്തിന് നാളെ പറയാം,നാളെ പറയാം എന്ന് ഞാന്‍ മറുപടികള്‍ നല്‍കി കൊണ്ടിരുന്നത്.അതുകൊണ്ട് തന്നെ ഏറെയൊന്നും അതിനെപറ്റി വാചാലയാകാന്‍ എനിക്കാകില്ല.ചില വെബ്‌സൈറ്റുകളില്‍ നല്‍കിയവ അതുപോലെ കോപ്പി&പേസ്റ്റ്  ചെയ്യുക മാത്രമാണ് ഉചിതമെന്ന് കരുതുന്നു.
“Protecting the head is very important from a health perspective. Results Of medical tests show that 40-60% of body heat is lost through the head, so persons wearing head coverings during cold months are protected about Fifty-percent more than those who do not. Chinese & Muslim medical texts take this concept even further. In the Hua Di Nei Jing (The Yellow Emperor’s Classic on Internal Medicine), wind is said to cause sudden changes within the body, shaking, swaying,  and other movements that potentially upset the body’s equilibrium; thus, creating bad health.
These texts attribute the common cold to wind elements entering the body & causing the typical symptoms of sneezing & a Runny nose. In the traditional Islamic medical texts of Al Jawziyya, we can find numerous references to the “four elements” of fire, water, air, & earth, and how these affect the body in adverse ways. In particular, we are advised to stay away from drafts & to protect our heads in wind, breezes, drafts, & Cold weather.
All outdoor workers should wear some sort of head covering:
For this reason; protecting the head is even more important in warm weather. V.G. Rocine, a prominent brain research specialist, has found that brain Phosphorus melts at 108 degrees; a temperature that can be easily reached if one stays under the hot sun for any length of time without a head covering. When this happens, irreversible brain damage, memory loss & loss of some brain functions can result. Although this example is extreme, Brain damage can still be measured in small degrees from frequent exposure to & overheating of the head. Bernard Jensen, a naturopath & chiropractor, States that this is because the brain runs on the mineral phosphorus, which is very affected by heat.

Protective clothing, such as Hijab, long sleeves, and covering clothes can block out the sun's harmful rays. Sun damage produces most of the skin changes that people commonly associate with aging. Long-term exposure to the ultraviolet radiation in sunlight is responsible for fine and coarse wrinkles, irregular pigmentation, brown and red spots, and the rough texture of sun-exposed skin.
It was published in the British Medical Magazine that "the melanoma malignant cancer" which was one of the rare cancers is now spreading among women. The cases of this type of cancer are increasing among young women. It affects their legs. The medical publication went on saying that the main cause behind the spread of short dress & fashions which expose the body of women to the rays & light of the sun. Moreover, the transparent dress and legs gloves do not help in avoiding this type of cancer. This type of cancer can also be transferred from mother to baby in the womb (if she lives long enough to give birth).The Medical Magazine appealed to the environment doctors to participate in collecting information about this type of cancer, because it is becoming an epidemic phenomenon.  Good quality sun protection clothing covers a maximum amount of skin yet is designed to be cool and comfortable to wear.
Hygienic Purposes:
All public should wear a veil or head-covering Workers serving society to ensure cleanliness & purity. Workers in a Number of professions wears “veils” – nurses, fast food workers, and deli Counter workers, restaurant workers & servers, doctors, health care Providers, & many more. In fact, when we compare the number of workers who cover their heads to the number who do not, we find that more people probably cover their heads than do not.

Female Psychological Balance:
Covering the hair can also have a beneficial effect on the female psyche as well. Studies of women being interviewed for jobs show that there is a high correlation between what they wear and their perceptions of how successful they will be in their interviews. There are many more examples of how what we wear can influence how we act.
ആദ്യ ഭാഗങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക... 2.
ആദ്യ ഭാഗങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക... 1.




പച്ചമനുഷ്യനായിതട്ടത്തിനൊപ്പം....
------------------------------------------
ഐ.എ.എസ്കാരനോ/കാരിയോആയിക്കോട്ടെ,പത്രപ്രവര്‍ത്തകന്‍/കആയിക്കോട്ടെ,സോഷ്യോളജിസ്റ്റ്ആയിക്കോട്ടെ,ഡോക്ടറോഎഞ്ചിനീയറോവിദ്യാര്‍ഥിയോകൂലിയെഴുത്തുകാരനോതോട്ടംപണിക്കാരനോ/കാരിയോതോട്ടിപണിക്കാരനോ/ക്കാരിയോഅല്ലെങ്കില്‍മറ്റേതെങ്കിലുംപേരിലുംതൊഴിലിലുംഏര്‍പ്പെട്ടവനോതൊഴില്‍രഹിതനോആകട്ടെ...മനുഷ്യനായബുദ്ധിസ്ഥിരതയുള്ളഏതൊരാളുംചെയ്യുന്നതാണ്യുക്തിചിന്ത,അതിനുയുക്തിവാദിയാകേണ്ടതില്ല.
അങ്ങനെയുള്ളയുക്തിചിന്തയുടെവെളിച്ചത്തില്‍നിര്‍ത്തിമഫ്തയെചര്‍ച്ചചെയ്യല്‍മാത്രമാണ്എന്‍റെഎളിയലക്ഷ്യം.

മുസ്ലിങ്ങളുടെ മാത്രം വസ്ത്രം എന്ന് പരക്കെ അറിയപ്പെടുന്നെന്നു നാം കരുതുന്ന ഹിജാബ് സത്യത്തില്‍ മുസ്ലിങ്ങളുടെതോ മനുഷ്യകുലതിന്റെതോ മാത്രമല്ല.’ഹിജാബ്’ എന്ന അറബി വാക്കിന്‍റെ പദാനുപദ അര്‍ത്ഥം ആവരണം എന്ന് മാത്രമാണ്(curtain/cover).അത് മുസ്ലിം സ്ത്രീകള്‍ തലമറക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറു തുണിയില്‍ ഒതുങ്ങിപോയി എന്നതാകണം സത്യം.
പ്രകൃതി തനിക്കേറ്റവും പ്രിയങ്കരമായതിനേയും മനുഷ്യനേറ്റവും പ്രിയങ്കരമായതിനെയും എന്നും ഏറ്റവും മെച്ചമായ ആവരണത്താല്‍ സൂക്ഷിക്കുന്നുണ്ട് എന്നതാണ് ഒരു നഗ്ന സത്യം.പഴത്തൊലിയാല്‍ സംരക്ഷിക്കപ്പെടുന്ന രുചികരമായ വാഴപഴത്തിലും ശക്തമായ കവചമുള്ള ചക്കയിലും തുടങ്ങി ഏറെ വില മതിക്കപ്പെടുന്ന മുത്തിനെ ചെപ്പിക്കുള്ളിലും സ്വര്‍ണത്തെ ഭൂമിക്കടിയിലും ആവരണത്താല്‍ സൂക്ഷിക്കുന്ന ഭൂമി മുസ്ലിം പെണ്‍കൊടിയല്ലല്ലോ....
ജനിച്ചയുടനെ ഏറ്റവും വൃത്തിയുള്ള ഏറ്റവും നല്ല തുണിയാല്‍ നമ്മെയൊക്കെ നേഴ്സ് ആവരണം ചെയ്തത് നമ്മുടെ ലിംഗമോ മതമോ നോക്കിയല്ലല്ലോ...സുഹൃത്തിന്സമ്മാനിക്കുന്ന വിലപിടിപ്പുള്ള സമ്മാനത്തെ മറ്റാര്‍ക്കും കാണാന്‍ നല്‍കാതെ പൊതിഞ്ഞ് സുന്ദരമാക്കി കൊണ്ട് നടക്കുന്ന പോലെ,നമ്മുടെയൊക്കെ സന്തതസഹചാരിയായ മൊബൈല്‍ഫോണിനെ കവറിട്ടു സൂക്ഷിക്കുന്ന പോലെ, ഞങ്ങള്‍ പെണ്‍കുട്ടികളുടെ അമൂല്യതക്കുള്ള ശക്തമായ കവചമാണ് ഹിജാബ്.സംരക്ഷണം അതാണ്‌ എല്ലാഴ്പ്പോഴും ആവരണത്തിന്റെ ചുമതല,ഏറ്റവും വിലമതിക്കപ്പെടുന്ന മനുഷ്യ വര്‍ഗത്തിലെ വിലമതിക്കാനാകാത്ത ‘മുത്തു’കളായ നമ്മെ ആവരണം ചെയ്യുക എന്നതാണ് ചിപ്പിയായ ഹിജാബ് എന്ന വസ്ത്രത്തിന്റെ ധര്‍മം.

അങ്ങനെ മുത്തിനുള്ളിലെ ചിപ്പിയായി,ആരോഗ്യവതിയായി ഞങ്ങള്‍ ജീവിക്കുന്നു ഈ തട്ടത്തിനൊപ്പം....

   
WE ARE PRECIOUS; THT’S WHY WE ARE COVERED WITH HIJAB……


താങ്ക്സ്, നിഷാ......


ഇസ്ലാം ശാസ്ത്രീയമാണ് എന്നാണല്ലോ പറയപ്പെടുന്നത്.എങ്കില് മഫ്തയുടെ പിന്നിലെ ശാസ്ത്രം എന്താണ്....??”  ഏറെ നിസാരമെന്നും ലളിതമെന്നും സാര്‍വത്രികമെന്നും തോന്നുന്ന ഒരു ചോദ്യം.എന്തുകൊണ്ട് മഫ്ത എന്ന ചോദ്യത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെ ഞാനെന്ന വ്യക്തിയില്‍ തുടങ്ങി സമൂഹത്തില്‍ അവസാനിക്കുന്ന തരത്തില്‍ എന്തൊക്കെയോ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്.അവയൊന്നും തന്നെ അടുക്കും ചിട്ടയും ഉള്ളതായിരുന്നില്ല എന്ന കാര്യം കുറ്റബോധത്തോടെ സ്മരിക്കുന്നു..ബിരുദാനന്ത ബിരുദ വിദ്യാര്‍ഥിനി എന്ന നിലയില്‍ സോഷ്യോളജി സഹപാഠിക്ക് നല്‍കേണ്ട മറുപടിയുടെ കാര്യത്തിലും എനിക്ക് യാതൊരു ധാരണയും ഇല്ല.എവിടെ നിന്നൊക്കെയോ കിട്ടിയ അറിവുകളുടെ തുണ്ടുകളെ എന്‍റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവതരിപ്പിക്കാന്‍ മാത്രമേ എനിക്കാകൂ.....തെറ്റുകള്‍ തിരുത്തുക;കൂട്ടി ചേര്‍ക്കലുകള്‍ നടത്തുക.......

മഫ്തധാരണത്തിന് പിന്നിലെ മതചിന്ത നാമേറെ കേട്ടതാണ്.മഫ്ത എന്നതിന് ദൈവം കല്‍പ്പിച്ചുവെന്നതിനാല്‍ ധരിക്കേണ്ടത് എന്നതിനൊപ്പം, എന്തുകൊണ്ട് കല്‍പ്പിക്കപ്പെട്ടു എന്നറിയല്‍ കൂടിയാകണം തലം....ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് പലവുരു ഓര്‍മിപ്പിക്കുന്ന ഇസ്ലാം അന്ധമായ അനുകരണത്തെയോ ബാലാല്‍കാരമായ മതാനുഷ്ടാനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണെന്‍റെ അറിവ്.മതം ‘irrational’ ആണെന്ന് ക്ലാസ്സില്‍ അഭിപ്രായപ്പെട്ട അദ്ധ്യാപകനോട് തര്‍ക്കത്തിന് മുതിരാതിരുന്നതിന്റെ കാരണങ്ങള്‍ ഞാനപ്പോള്‍ ഒരു വാദപ്രതിവാദത്തിനു അനുകൂലമായ മാനസികാവസ്ഥയില്‍ ആയിരുന്നില്ല എന്നതും,സോഷ്യോളജി എന്ന പഠന ശാഖയില്‍ എനിക്കുള്ള അറിവില്ലായ്മയും,തര്‍ക്ക ശാസ്ത്രത്തില്‍ എനിക്കുള്ള  പോരായ്മകളുടെ നീണ്ട ലിസ്റ്റും മുന്നിലുള്ളതും മാത്രമാണ്...മതം ‘irrational’ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല തന്നെ!



ഇസ്ലാം യുക്തിക്കും ചിന്തകള്‍ക്കും സ്ഥാനം കല്‍പ്പിക്കുന്ന,വില കല്‍പ്പിക്കുന്ന മതമാണ്‌.ഇസ്ലാമിന്റെ ഏറ്റവും പ്രത്യക്ഷമായ അടയാളങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഫ്തയെന്തിന്എന്ന ചിന്തയോട് സംവദിക്കാനായി ഞാന്‍ 5 ഘട്ടങ്ങളാല്‍ 5 തലങ്ങള്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.അവയില്‍ 2 മതായി ആരോഗ്യ ചിന്തകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം...ഇന്‍ഷാ അല്ലാഹ്....ആദ്യ പരിഗണന യുക്തിക്കാണ്.ഞാന്‍ യുക്തിയുടെ ആളാകാനാണ് ഏറെ ആഗ്രഹിക്കുന്നത് എന്നതിനാലാണത്.....