ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Wednesday, May 13, 2015



സൗഹൃദങ്ങളുടെ ഹൃദയത്തെ പറ്റി....



ഞാന്‍ പരിചയപ്പെട്ട തീര്‍ത്തും അപരിചിതരായിരുന്ന ഒരു കൂട്ടം സുഹൃത്തുകളുണ്ട് fb ലോകത്ത്...ഒരര്‍ത്ഥത്തില്‍ അവരെല്ലാം ഇന്നും അപരിചിതര്‍ തന്നെയാണ്.അല്ലെങ്കില്‍ ഞാന്‍ അവര്‍ക്കൊക്കെ ‘അപരിചിത’ തന്നെയാണ്.സ്വന്തം പേരോ ശബ്ദമോ ചിത്രമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയുമായി സൗഹൃദം കെട്ടി പടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ആ യുവത്വങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നതാണ് അവരൊക്കെയും എനിക്കിന്നുമൊരു അത്ഭുതം തന്നെയായി തുടരാന്‍ കാരണം.
സ്വന്തത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ഒട്ടുമേ മടി കൂടാതെ,വാ തോരാതെ സംസാരിക്കാന്‍ അവര്‍ക്ക് യാതൊന്നും തടസ്സമായില്ല.കേള്‍ക്കാന്‍ മാത്രമായല്ല,സംസാരിക്കാന്‍ കൂടി അവസരം നല്‍കിയുള്ള ആ കൂട്ടുകെട്ടുകള്‍ക്ക് സൗഹൃദം എന്ന് മാത്രം പേരിട്ടാല്‍ മതിയാകുമോ??
പൊതുസമൂഹം കെട്ടി പടുത്തുവെച്ച എല്ലാ സൗഹൃദ രീതികളെയും മറികടക്കുന്നില്ലെങ്കില്‍ കൂടി,മറികടക്കേണ്ടവയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്.അപരിചിതത്തിന്റെ മറപറ്റി,പരിചിതത്തിന്റെ രുചി നാവില്‍ ഇറ്റിച്ചു തന്ന എല്ലാ നന്മയുടെ കൂട്ടുകാര്‍ക്കും നന്ദി...പേരെടുത്തു നന്ദി പറഞ്ഞ് എനിക്കും നിങ്ങള്‍ക്കും ശീലമില്ലല്ലോ..

കൂട്ടുകാരന്‍/കാരി എന്നാല്‍ എന്നെങ്കിലും കണ്ടു ഒരു പുഞ്ചിരിയെങ്കിലും പങ്കുവെക്കേണ്ടവര്‍ എന്ന് ഞാനും പണ്ടെന്നോ ധരിച്ചു വശംവദയായിരുന്നു.പക്ഷേ, ഏറെനാളൊന്നും എനിക്കാ തെറ്റിദ്ധാരണ ചുമക്കേണ്ടി വന്നില്ല...കാണാത്ത,ഒരിക്കലും കാണെണ്ടാത്ത സൗഹൃദങ്ങളുടെതു കൂടിയാണ് fb.
ഞാന്‍ അനുഭവിച്ചറിഞ്ഞ വ്യക്തികള്‍ കൂടിചെര്‍ന്നാണ്  ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയത്,അവയില്‍ ഫേസ്ബുക്ക് സുഹൃത്തുകള്‍ അവഗണിക്കാന്‍ ആകാത്ത ഒരിടം കയ്യടക്കിയിട്ടുണ്ട്.ആശയങ്ങളെ,കലയെ,വിശ്വാസത്തെ,കൂട്ടുകെട്ടിനെ,കുടുംബത്തെ സ്വന്തത്തെക്കാള്‍ വിലകല്‍പ്പിക്കുന്ന ആ ആ വ്യക്തികളാണ് ‘ശരിയായ(!)’ ഫേസ്ബുക്ക് സുഹൃത്തുകള്‍...പിണങ്ങാനും ഇണങ്ങാനും ഇടമുള്ള ആ സൗഹൃദങ്ങള്‍ക്ക് നന്ദിയോടെ....

നിങ്ങളുടെതല്ലാത്ത റയ്യാന്‍......

“ഞാന്‍ പറയുന്നതിനെല്ലാം yes മൂളുകയല്ല,തെറ്റുണ്ടെങ്കില്‍ തിരുത്തലാണ് നല്ല സുഹൃത്തിന്റെ  കടമ”-
     എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകള്‍,
എന്‍റെ എല്ലാ സൗഹൃദങ്ങള്‍ക്കും ബാധകമായതും....

No comments: