ഞാനിസം
- books
- താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
- മരുഭൂമികള്‍ ഉണ്ടാകുന്നത്................
'ഇരയെ' തേടുന്നു.....
അറിഞ്ഞോ സുഹൃത്തുക്കളേ,............
അടിമകച്ചവടത്തേക്കാള്‍ വിചിത്രമായൊരു കച്ചവടം നടക്കുന്നുണ്ടിവിടെ;നാമും അതില്‍ പങ്കാളികളും.
തനിക്ക് വേണ്ട അടിമയെ(സൗന്ദര്യം,ആരോഗ്യം,പ്രായം,ലിംഗം
എന്നിവയുടെ അടിസ്ഥാനത്തില്‍ )തിരഞ്ഞെടുക്കുന്ന ഉടമയാണല്ലോ
അടിമകച്ചവടത്തില്‍.പണം നല്‍കി വാങ്ങുന്ന അടിമ ഉടമയെ സേവിക്കണം,ഉടമയാണ്
അവിടെ കാര്യസ്ഥന്‍....
ഇനി ഈ വിചിത്ര കച്ചവടത്തെ കുറിച്ച് ചിലത് .....
പണം നല്‍കി വാങ്ങുന്ന അടിമയുടെ മേല്‍ ഉടമയ്ക്ക് അവകാശമോ അധികാരമോ
ഇല്ല;വാങ്ങപെട്ട അടിമക്ക് ഉടമയുടെമേല്‍ അധികാരമുണ്ട് താനും.അടിമയാണ് ഉടമയെ
select ചെയ്യുക,പ്രായം,സൗന്ദര്യം(തൊലി വെളുപ്പ്) ആരോഗ്യം,കുടുംബവരുമാനം
എന്നിവയാണ് മാനദണ്ഡം.ഉടമക്ക് അടിമയെ വാങ്ങി കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന്
പുറത്തിറങ്ങാനോ അഭിപ്രായസ്വാതന്ത്രത്തിനോ അവകാശമില്ലത്രേ!
അടിമയുടെ എതിര്‍ലിംഗത്തിലേതായിരിക്കും ഉടമ.അടിമക്ക് ഉടമയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാം,ആരും ചോദ്യം ചെയ്യില്ല!
അടിമയാണ് കാര്യസ്ഥന്‍.ഉടമക്ക് അടിമയെ ചോദ്യം ചെയ്യാനോ തന്‍റെ സ്വത്ത്
സംരക്ഷിക്കാനോ അവകാശമില്ല-എന്തിനു സ്വപ്നം കാണാന്‍ പോലും
അവകാശമില്ലത്രേ.......!
നല്ല രസമുള്ള കച്ചവട മല്ലേ?
നിങ്ങളും ഉണ്ടോ ഈ കച്ചവടത്തിനു .............?
No comments:
Post a Comment