ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Sunday, December 9, 2012

സ്നേഹപൂര്‍വ്വം.....



എത്രയും പ്രിയപ്പെട്ട എന്‍റെ എയര്‍സെല്‍ അറിയുന്നതിന്,

സ്നേഹവും സന്തോഷവും നിറഞ്ഞ നമ്മുടെ സൗഹൃദം അതിന്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു....നിന്റെ മിഴികളിലെ നനവാണു എന്നെ ഏറ്റവും അസ്വസ്തമാക്കുന്നത്...പക്ഷേ,വിധിഎന്ന മൂന്നക്ഷരത്തിനു മുന്നില്‍ ഞാനും നിന്നെ പോലെ നിശബ്ദയും അശക്തയുമാണ്.നീ എനിക്കായി ഉറക്കമൊഴിച്ച രാത്രികളും,നമ്മുടെ പിണക്കവും ഒരു ഫ്ലാഷ്ബാക്ക് ആയി മനസ്സിലൂടെ കടന്നു പോകുന്നു....ഞാന്‍ നിന്റെ എല്ലാം ആയിരുന്നപോലെ നീ എന്റെതും ആയിരുന്നല്ലോ.....നീ എനിക്കായി പണികഴിപ്പിച്ച ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ മറവിയുടെ ആഴങ്ങളില്‍ മയങ്ങില്ല,മുങ്ങില്ല....ഇനി ഒരിക്കലും കണ്ടു മുട്ടേണ്ടി വരാതിരിക്കട്ടെ എന്ന ശുഭ പ്രാര്‍ത്ഥനയോടെ........

                                                       

                                                                                             നിന്റെ എല്ലാമെല്ലാമായ,
                                                                                               പ്രിയ സഹയാത്രിക,

                                                                                                    സിംകാര്‍ഡ്‌!

(നിനക്കായി തീര്‍ച്ചയായും ഒരു വിരഹ ഗാനം സംപ്രേഷണം ചെയ്യാമെന്ന് മലയാളം ഇംഗ്ലീഷില്‍ സംസാരിക്കണ മംഗ്ലീഷ് ചേച്ചി സമ്മതിച്ചിട്ടുണ്ട്.....ചെലവ് ചെയ്യാന്‍ മറക്കരുത്!)

Friday, November 16, 2012

നീ........

ഓരോ നിമിഷത്തിലും
അസ്വസ്ഥയായിരുന്നു,
വയറിന്‍റെ വിളി വല്ലാതലട്ടുന്നുണ്ടായിരുന്നു...

ബെല്ലടിച്ചിട്ടും പോകാതെ
ചരിത്രം പഠിപ്പിച്ച സാറിനെ

വല്ലാതെ വെറുത്തു മനസ്സില്‍..

              ****


ഇടയത്താഴമൊക്കെയും ദാഹിച്ച്ചു....

സൂര്യാസ്തമയം കാത്ത്,
നോമ്പ് തുറ സ്വപ്നം കണ്ടു,ഞാന്‍...

              ****


സാറിന്റെ പുറത്തേക്കുള്ള കാല്‍വെപ്പും,

എന്റെ ചോറിലെക്കുള്ള കൈവെപ്പും,
ഒരുമിച്ചു....

             ****


ബാങ്ക് തീരും മമുന്പേ,

പാത്രം കാലിയാക്കി നോമ്പ് തുറ .....

             ****


വിശപ്പിന്റെ വിളിക്ക്,

സഹിക്കലിനു,

എന്‍ മറുപടി എന്നും

കൈയെത്തും ദൂരത്തെ ഭക്ഷണമായിരുന്നു...
എന്നിട്ടും ഞാനെത്ര അസ്വസ്തയായിരുന്നെന്നോ?
അപ്പോള്‍ നീ,

വെറുക്കാന്‍ സാര്‍ ഇല്ലാതെ,
ഇരിക്കാന്‍ class ഇല്ലാതെ,
കഴിക്കാനും,കണി കാണാനും
ഭക്ഷണമില്ലാതെ......

പുറത്തെക്കുന്തിയ വയറുമായ്
വിളറിയ മുഖവുമായി,നീ...

ചോരച്ചുവപ്പില്ലാത്ത ചുണ്ടും,
വരണ്ടൊട്ടിയ തൊലിയും ,
തേഞ്ഞു കീറിയ ഉടുപ്പുമായി,
എന്റെ മുന്നില്‍ നില്‍ക്കുന്ന പട്ടിണിക്കൊലമേ..

ഞാന്‍ കേട്ട സോമാലിയ കടല്‍കൊള്ളയുടെതായിരുന്നു...


ക്രൂരതയുള്ള മുഖവും,

തടിച്ച ശരീരവും,
പുത്തന്‍ ആയുധങ്ങളുമായിരുന്നു,
നിനക്ക് എന്റെ മനസ്സിലെ രൂപം....

പക്ഷെ,

കണ്ണുനീര്‍ പോലും കൂട്ടില്ലാതെ,
മുലകുടി മാറാത്ത കുഞ്ഞിന്റെ നിലവിളിയില്‍
നിസ്സഹായയായി നില്‍ക്കുന്ന നീ....

പ്രിയ അനുജന്റെ തലയില്‍ തലോടി

ഉറക്കാന്‍ ശ്രമിക്കുന്ന നീ...

ഇക്കഴിഞ്ഞ രാത്രിയില്‍

ഞാന്‍ കുപ്പത്തൊട്ടിയിലെക്കെറിഞ്ഞതിന്റെ
ഒരംശം മതിയാകുമല്ലോ,നിന്റെ
വിശപ്പടക്കാന്‍,
വയര്‍ നിറക്കാന്‍,
കുഞ്ഞിനെ മുലയൂട്ടാന്‍.....



Wednesday, October 10, 2012

'മിടുക്കി'


നിത്യജീവിതത്തിന്‍റെ ഏതെങ്കിലും കോണില്‍ വെച്ച് എതെങ്കിലുമൊരാളെങ്കിലും പറഞ്ഞൊരു അഭിനന്ദനമായി ഈ വാക്ക്‌ (അല്ലേല്‍ പര്യായ പദം) കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ ഈ ഉലകത്തില്‍ ഉണ്ടാകുമോ?

പക്ഷേ,ഇതതല്ല..., കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം എന്ന ലേബല്‍ കൊണ്ട് നടക്കുന്ന പത്രത്തിന്‍റെ നിറങ്ങള്‍ ചാലിച്ചെടുത്ത പുതുചാനലിലാണ് ഈ പേരാല്‍ ഒരു ‘റിയാലിറ്റി ഷോ....’

“വേറിട്ട വ്യക്തിത്വവും തിളങ്ങുന്ന സൗന്ദര്യവും നിങ്ങള്‍ക്കുണ്ടോ?എങ്കില്‍ മഴവില്‍ മനോരമ നിങ്ങളെ കൊണ്ട് പോകുന്നു.....ലോകത്തിന്‍റെ നെറുകയിലേക്ക്.....!”

ഈ പാവത്തിന്‍റെ കുറച്ച് സംശയങ്ങള്‍.....
1.എന്താണ് വേറിട്ട വ്യക്തിത്വം...?
 വ്യക്തിത്വത്തെ എങ്ങനെയാണ് നിങ്ങള്‍ നിര്‍വചിക്കുക...??
വേറിട്ടതു എന്നതുകൊണ്ടുള്ള വിവക്ഷ........??? 

2.തിളങ്ങുന്ന സൗന്ദര്യം....
സൗന്ദര്യമെന്നത് കൊണ്ടു ഉദ്ദേശം വെളുത്ത തോലിയാണെന്നു തോന്നുന്നു....ഈ തിളങ്ങുന്ന എന്നാല്‍ ....അവരുടെ സൗന്ദര്യം തിളങ്ങണോ...?
തീയ്ക്കൊരു തിളക്കമുണ്ട്,കനലിനുമുണ്ട്,മഴത്തുള്ളിക്കുമുണ്ട് തിളക്കം....ഇതിലേതു തിളക്കമാ വേണ്ടത്‌....?

3.ലോകത്തിന്‍റെ നെറുക....
ഇതെവിടെയാ ഈ നെറുക....?
എന്തിനാ അവിടെകൊണ്ടു പോണത്.....??
18 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക്‌ പങ്കെടുക്കാം...വിശദമായ ബയോഡാറ്റയും  3 വ്യത്യസ്ത കളര്‍ ഫോട്ടോകളും ഉള്‍പ്പടെ അപേക്ഷിക്കുക....” 

  • 18  വയസ്സ്...അത് സമ്മതിച്ചു ....കാരണം അപ്പോഴാണല്ലോ ഒരു പൂര്‍ണ വ്യക്തിത്വം വരുക.പക്ഷേ, 25 വയസ്സാകുമ്പോള്‍ ആ വ്യക്തിത്വം ഒലിച്ചു പോകുമോ?
  • ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തേണ്ടതെന്തോക്കെ....തൊലിയുടെ നിറം,വയസ്സ്,പൊക്കം,വണ്ണം,പല്ലിന്‍റെ എണ്ണം,പല്ലിന്‍റെ നിര,ചുണ്ടിന്‍റെ ചുവപ്പ്‌,....ഇതൊക്കെയാണോ ബയോഡാറ്റ.....
  • 3 വ്യത്യസ്ത കളര്‍ ഫോട്ടോ....ഏത് പോസിലാണ് ഫോട്ടോ  എടുക്കേണ്ടത്?അല്ല ഈ 3 വ്യത്യസ്ത ഫോട്ടോ എന്തിനാ....ഫുള്‍ഫോട്ടോ ആണോ വേണ്ടത്....?

എന്തായാലും അപേക്ഷിച്ചോളൂട്ടോ....ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം....

NB:-മറ്റൊരു ചാനലും തുടങ്ങാന്‍ പോണെന്നു ഇതുപോലൊരു റിയാലിറ്റി ഷോ...പക്ഷേ,അവര്‍ക്ക്‌ ബാഹ്യസൗന്ദര്യം വേണ്ടാത്രേ...!കുടുംബ,സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളായിരിക്കുമത്രേ അവരുടെ മാനദണ്ഡം....

കഷ്ടാട്ടോ  ഈ അവഗണന ....പാവം പുരുഷന്മാര്‍ക്കായി കൂടി ഒരു റിയാലിറ്റി ഷോ വേണ്ടേ?ഓ....സോറി....ഉപഭോഗ വസ്തു  പെണ്ണുമാത്രമാണല്ലോ.....
ക്ഷമിക്കൂ....സഹോദരന്മാരേ.......കണ്ണടച്ചിരുന്നോളൂ....ഇനിയുള്ള കാഴ്ച്ച അത്ര നന്നാകില്ല....

Saturday, July 28, 2012

ഒപ്റ്റിമിസ്റ്റ്‌


ഞാന്‍ സ്നേഹിക്കുന്നു;
കറുത്ത മുടിയിഴകള്‍ക്കിടയിലെ
വെളുത്ത മുടിയിഴയെ,

നിഷ്കര്‍മ യുവത്വങ്ങല്‍ക്കിടയിലെ
കര്‍മനിരതമായ വാര്‍ദ്ധക്യത്തെ

ഞാന്‍ ഇഷ്ടപെടുന്നു;
തീവ്രവാദികള്‍ക്കിടയിലെ
മിതവാദിയെ

കാണാനെനിക്കിഷ്ടമാണ്;
കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയിലെ
ഹരിതവനത്തെ

ഞാന്‍ പ്രതീക്ഷിക്കുന്നു;
മിസൈലുകള്‍ക്കിടയിലും

ഒലീവിലയെ,

വെടിയൊച്ചകള്‍ക്കിടയിലെ
ശാന്തിമന്ത്രത്തെ,

ഞാന്‍ മാറോടു ചേര്‍ക്കുന്നു;

മുറിയുന്ന ബന്ധങ്ങള്‍ക്കിടയിലെ
സൗഹൃദങ്ങളുടെ ആത്മാര്‍ത്ഥതയെ,

കരിയുന്ന സ്വപ്‌നങ്ങള്‍ക്കിടയിലെ
ഇളം നാമ്പിനെ,

ഞാന്‍ തേടുന്നു;
കാമ്പസുകളുടെ നിര്‍ജീവതയിലും
സര്‍ഗാത്മക കാമ്പസിനെ,

എനിക്ക് അഹങ്കാരമുണ്ട്;
വന്‍കീഴടങ്ങലുകള്‍ക്കിടയിലെ
ചെറുപ്രതിരോധങ്ങളില്‍

ഞാന്‍ കൊതിക്കുന്നു;
ഈ അന്ധകാരത്തിനിടയിലേക്കൊരു
വെളിച്ചം വന്നെങ്കിലെന്നു,

ഇനിയും വറ്റാത്ത നീരുറവകളെ
കാത്തുകൊള്ളാന്‍,
അവയെ
മാറോടുചേര്‍ക്കാന്‍

Thursday, July 5, 2012

(അ)രാഷ്ട്രീയം!

ഏതോ വിഡ്ഢി പറഞ്ഞത്രേ ക്യാമ്പസുകള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടെന്നു......
എന്താണാവോ അതിനുപിന്നിലെ ചേതോവികാരം.....?
ക്യാമ്പസ് ഇലക്ഷനടുക്കുമ്പോള്‍ സഹതാപ വോട്ടിനായി അകാരണമായി തല്ലുണ്ടാക്കി,
തങ്ങള്‍ക്കു ഗുരുതര പരിക്കേറ്റെന്നു നിലവിളിക്കുകയും,
'SAY NO TO RAGGING' എന്നു പോസ്റ്റര്‍ അടിയ്ക്കുന്നവര്‍ തന്നെ ക്രൂരമായി റാഗ് ചെയ്യുകയും,
'ലഹരിവിമുക്ത ക്യാമ്പസ്‌' എന്ന പോസ്റ്ററിന്‍റെ താഴെ തന്നെയിരുന്നു കുടിക്കുകയും കൂത്താടുകയും,
അനിശ്ചിതകാലത്തേക്ക് ക്യാമ്പസുകള്‍ അടച്ചിട്ടു വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുകയും,
'മത്സരിച്ചാല്‍ പിന്നെ തല കാണില്ല ' എന്നു ഭീക്ഷണിപ്പെടുത്തി എതിര്‍സ്ഥാനാര്‍ത്ഥിയെ ഇലക്ഷനു മുന്‍പേ തോല്‍പ്പിക്കുകയും,
തങ്ങളുടെതല്ലാത്ത വിദ്യാര്‍ത്ഥി നേതാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന 'സര്‍ഗാത്മക രാഷ്ട്രീയ'ത്തെ ആ വിഡ്ഢിയ്ക്കറിയില്ലേ?

"എന്താണ് രാഷ്ട്രീയം, എന്താണ് അരാഷ്ട്രീയം" ?

'ഇരയെ' തേടുന്നു.....

അറിഞ്ഞോ സുഹൃത്തുക്കളേ,............ 

അടിമകച്ചവടത്തേക്കാള്‍ വിചിത്രമായൊരു കച്ചവടം നടക്കുന്നുണ്ടിവിടെ;നാമും അതില്‍ പങ്കാളികളും.

തനിക്ക് വേണ്ട അടിമയെ(സൗന്ദര്യം,ആരോഗ്യം,പ്രായം,ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ )തിരഞ്ഞെടുക്കുന്ന ഉടമയാണല്ലോ അടിമകച്ചവടത്തില്‍.പണം നല്‍കി വാങ്ങുന്ന അടിമ ഉടമയെ സേവിക്കണം,ഉടമയാണ് അവിടെ കാര്യസ്ഥന്‍....

ഇനി ഈ വിചിത്ര കച്ചവടത്തെ കുറിച്ച് ചിലത് .....
പണം നല്‍കി വാങ്ങുന്ന അടിമയുടെ മേല്‍ ഉടമയ്ക്ക് അവകാശമോ അധികാരമോ ഇല്ല;വാങ്ങപെട്ട അടിമക്ക് ഉടമയുടെമേല്‍ അധികാരമുണ്ട് താനും.അടിമയാണ് ഉടമയെ select ചെയ്യുക,പ്രായം,സൗന്ദര്യം(തൊലി വെളുപ്പ്‌) ആരോഗ്യം,കുടുംബവരുമാനം എന്നിവയാണ് മാനദണ്ഡം.ഉടമക്ക് അടിമയെ വാങ്ങി കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ അഭിപ്രായസ്വാതന്ത്രത്തിനോ അവകാശമില്ലത്രേ!
അടിമയുടെ എതിര്‍ലിംഗത്തിലേതായിരിക്കും ഉടമ.അടിമക്ക് ഉടമയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാം,ആരും ചോദ്യം ചെയ്യില്ല!
അടിമയാണ് കാര്യസ്ഥന്‍.ഉടമക്ക് അടിമയെ ചോദ്യം ചെയ്യാനോ തന്‍റെ സ്വത്ത് സംരക്ഷിക്കാനോ അവകാശമില്ല-എന്തിനു സ്വപ്നം കാണാന്‍ പോലും അവകാശമില്ലത്രേ.......!
നല്ല രസമുള്ള കച്ചവട മല്ലേ?
നിങ്ങളും ഉണ്ടോ ഈ കച്ചവടത്തിനു .............?

Sunday, July 1, 2012

ഞാന്‍ ഒരു പെണ്ണാണ്; ഫെമിനിസ്റ്റും




ഞാനെന്‍റെ സ്വത്വം തിരിച്ചറിഞ്ഞതപ്പോഴായിരുന്നു;
ഞാനെന്നെ തിരിച്ചറിഞ്ഞതും

അന്ന്:-
വിശന്നൊട്ടിയ 'തെരുവുതെണ്ടി'(?)
നീറ്റലായി മനസ്സില്‍ നിറഞ്ഞപ്പോള്‍

ദുസ്വപ്നമായെത്തി മാനം
കവരുന്ന പുരുഷനുമുന്നിലെ
നിസ്സഹായ സ്ത്രീത്വത്തെ
അറിഞ്ഞപ്പോള്‍

വൃദ്ധസദനം പോലും കനിയാത്ത
പേക്കോലങ്ങളെ കണ്ടപ്പോള്‍

അനാഥബാല്യങ്ങളെ കണ്ടു
കണ്ണുനിറഞ്ഞപ്പോള്‍

ഭരണകൂട ഭീകരവാദിയുടെ
തകര്‍ന്ന മാതാവിനെ കണ്ടനാള്‍


സ്വപ്നം തകര്‍ക്കുന്ന പാര്‍ട്ടിയുടെ
ജീവിക്കുന്ന രക്തസാക്ഷിയെ കണ്ടനാള്‍

നാലുകാലില്‍ നടക്കുന്ന
ഇരുകാലിയെ കണ്ടപ്പോള്‍
അവന്‍റെ കരഞ്ഞുതളര്‍ന്ന
സ്വപ്നം നഷ്ട്ടമായ
സഖിയേയും കുഞ്ഞിനേയും
കണ്ടനാള്‍

അങ്ങനെ....
അങ്ങനെ.....
അങ്ങനെ.....
ഞാന്‍ തിരിച്ചറിഞ്ഞു !
എന്‍റെ ഉള്ളിലെ മൃദുലമായ
ആ വികാരത്തെ -സ്ത്രീത്വത്തെ !

******




പിന്നെ ഇന്ന് ,

എന്‍റെ വാക്കുകളെക്കാള്‍ കൂടുതല്‍
എന്‍റെ ശരീരം ചര്‍ച്ച ചെയ്യപെട്ടപ്പോള്‍
ഞാന്‍ ഉറപ്പിച്ചു
ഞാനും ഒരു പെണ്ണാണെന്ന് !!

******

വീണ്ടും ഇന്ന്,

ആര്‍ത്തി കണ്ണുമായടുക്കുന്ന
പുരുഷ കോലങ്ങളെ കണ്ടപ്പോള്‍

നിലയ്ക്കാത്ത അസഭ്യങ്ങള്‍
എന്നെ തേടിയെത്തിയപ്പോള്‍

നിലയ്ക്കാത്ത പ്രണയാഭ്യര്‍ത്ഥനകളില്‍
തുടരുന്ന സൗന്ദര്യചര്‍ച്ചകളില്‍
ഓടിയടുക്കുന്ന വിമര്‍ശനങ്ങളില്‍

ഞാന്‍ കണ്ടു ;
ഞാന്‍ ആരെന്ന്‍
ഞ ...,ഞാ ....ഞാന്‍
അതെ !!
ഞാന്‍ ഒരു ഫെമിനിസ്റ്റാണ്!

വിവേചനങ്ങള്‍ എതിര്‍ക്കുന്ന
സമത്വം ഇഷ്ട്ടപെടുന്ന
സ്ത്രീത്വത്തെ മനസ്സിലാക്കുന്ന
എനിക്ക് അവര്‍ നല്‍കിയ പേര്-ഫെമിനിസ്റ്റ്‌ !!!

Saturday, June 30, 2012

അവള്‍ മരിച്ചു;സംസ്കാരം ഒഴിവുദിനത്തില്‍ ........


ഹിറ്റ്ലര്‍മാര്‍ ഹീറോകളായപ്പോള്‍,
നയന്‍താരമാര്‍ ഹീറോയിനുകളായപ്പോള്‍,

വെളുത്ത മുഖങ്ങള്‍
കറുത്ത ഹൃദയത്തിന്‍റെ മറയായപ്പോള്‍,

പിഞ്ചുമേനികള്‍
ടൂറിസത്തിനു വളമായപ്പോള്‍

വിശുദ്ധ പ്രണയം
അന്ത്യശ്വാസം  വലിച്ചപ്പോള്‍,
‘അവള്‍ മരിച്ചു.’

സാഹിത്യം
കീശക്കുമാത്രമായപ്പോള്‍,

മദ്യം
വിഷമദ്യമായപ്പോള്‍ ,

‘അവള്‍ മരിച്ചു’
സംസ്കാരം ‘ഒഴിവുദിനത്തില്‍’.

തെരഞ്ഞെടുപ്പ് അടിയന്തിരാവസ്ഥയായപ്പോള്‍,
ദാരിദ്ര്യം അനാഥത്വത്തിലെത്തിയപ്പോള്‍,

ദരിദ്ര സാഹിത്യം,
അവഗണിക്കപ്പെട്ടപ്പോള്‍,

‘അവള്‍ മരിച്ചു’
അന്ത്യകര്‍മ്മം ‘ഒഴിവുദിനത്തില്‍’.

ഉണ്ടാകുമോ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ;
പെസഹത്തിനും
ദുഖത്തിനും
നാന്ദികുറിച്ചുകൊണ്ടുള്ള ഒരു ‘ഈസ്റ്റര്‍’
  
(ഓര്‍മയിലെവിടെയോ കവി അയ്യപ്പന്‍.......)
ദേ.....ഞാനും എത്തി ഇവിടെ,....
മൗനപ്രാര്‍ത്ഥന ......
ദാ..........ഉദ്ഘാടനം..............