ഞാനിസം
- books
- താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
- മരുഭൂമികള്‍ ഉണ്ടാകുന്നത്................
എത്രയും പ്രിയപ്പെട്ട എന്റെ എയര്‍സെല്‍
അറിയുന്നതിന്,
സ്നേഹവും സന്തോഷവും നിറഞ്ഞ നമ്മുടെ സൗഹൃദം അതിന്റെ അവസാന നിമിഷങ്ങളിലേക്ക്
കടക്കുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു....നിന്റെ മിഴികളിലെ നനവാണു എന്നെ
ഏറ്റവും അസ്വസ്തമാക്കുന്നത്...പക്ഷേ,വിധിഎന്ന മൂന്നക്ഷരത്തിനു മുന്നില്‍ ഞാനും
നിന്നെ പോലെ നിശബ്ദയും അശക്തയുമാണ്.നീ എനിക്കായി ഉറക്കമൊഴിച്ച രാത്രികളും,നമ്മുടെ
പിണക്കവും ഒരു ഫ്ലാഷ്ബാക്ക് ആയി മനസ്സിലൂടെ കടന്നു പോകുന്നു....ഞാന്‍ നിന്റെ
എല്ലാം ആയിരുന്നപോലെ നീ എന്റെതും ആയിരുന്നല്ലോ.....നീ എനിക്കായി പണികഴിപ്പിച്ച
ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ മറവിയുടെ ആഴങ്ങളില്‍ മയങ്ങില്ല,മുങ്ങില്ല....ഇനി
ഒരിക്കലും കണ്ടു മുട്ടേണ്ടി വരാതിരിക്കട്ടെ എന്ന ശുഭ പ്രാര്‍ത്ഥനയോടെ........
നിന്റെ എല്ലാമെല്ലാമായ,
പ്രിയ സഹയാത്രിക,
സിംകാര്‍ഡ്!
(നിനക്കായി തീര്‍ച്ചയായും ഒരു വിരഹ ഗാനം
സംപ്രേഷണം ചെയ്യാമെന്ന് മലയാളം ഇംഗ്ലീഷില്‍ സംസാരിക്കണ മംഗ്ലീഷ് ചേച്ചി
സമ്മതിച്ചിട്ടുണ്ട്.....ചെലവ് ചെയ്യാന്‍ മറക്കരുത്!)