ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Wednesday, October 10, 2012

'മിടുക്കി'


നിത്യജീവിതത്തിന്‍റെ ഏതെങ്കിലും കോണില്‍ വെച്ച് എതെങ്കിലുമൊരാളെങ്കിലും പറഞ്ഞൊരു അഭിനന്ദനമായി ഈ വാക്ക്‌ (അല്ലേല്‍ പര്യായ പദം) കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ ഈ ഉലകത്തില്‍ ഉണ്ടാകുമോ?

പക്ഷേ,ഇതതല്ല..., കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം എന്ന ലേബല്‍ കൊണ്ട് നടക്കുന്ന പത്രത്തിന്‍റെ നിറങ്ങള്‍ ചാലിച്ചെടുത്ത പുതുചാനലിലാണ് ഈ പേരാല്‍ ഒരു ‘റിയാലിറ്റി ഷോ....’

“വേറിട്ട വ്യക്തിത്വവും തിളങ്ങുന്ന സൗന്ദര്യവും നിങ്ങള്‍ക്കുണ്ടോ?എങ്കില്‍ മഴവില്‍ മനോരമ നിങ്ങളെ കൊണ്ട് പോകുന്നു.....ലോകത്തിന്‍റെ നെറുകയിലേക്ക്.....!”

ഈ പാവത്തിന്‍റെ കുറച്ച് സംശയങ്ങള്‍.....
1.എന്താണ് വേറിട്ട വ്യക്തിത്വം...?
 വ്യക്തിത്വത്തെ എങ്ങനെയാണ് നിങ്ങള്‍ നിര്‍വചിക്കുക...??
വേറിട്ടതു എന്നതുകൊണ്ടുള്ള വിവക്ഷ........??? 

2.തിളങ്ങുന്ന സൗന്ദര്യം....
സൗന്ദര്യമെന്നത് കൊണ്ടു ഉദ്ദേശം വെളുത്ത തോലിയാണെന്നു തോന്നുന്നു....ഈ തിളങ്ങുന്ന എന്നാല്‍ ....അവരുടെ സൗന്ദര്യം തിളങ്ങണോ...?
തീയ്ക്കൊരു തിളക്കമുണ്ട്,കനലിനുമുണ്ട്,മഴത്തുള്ളിക്കുമുണ്ട് തിളക്കം....ഇതിലേതു തിളക്കമാ വേണ്ടത്‌....?

3.ലോകത്തിന്‍റെ നെറുക....
ഇതെവിടെയാ ഈ നെറുക....?
എന്തിനാ അവിടെകൊണ്ടു പോണത്.....??
18 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക്‌ പങ്കെടുക്കാം...വിശദമായ ബയോഡാറ്റയും  3 വ്യത്യസ്ത കളര്‍ ഫോട്ടോകളും ഉള്‍പ്പടെ അപേക്ഷിക്കുക....” 

  • 18  വയസ്സ്...അത് സമ്മതിച്ചു ....കാരണം അപ്പോഴാണല്ലോ ഒരു പൂര്‍ണ വ്യക്തിത്വം വരുക.പക്ഷേ, 25 വയസ്സാകുമ്പോള്‍ ആ വ്യക്തിത്വം ഒലിച്ചു പോകുമോ?
  • ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തേണ്ടതെന്തോക്കെ....തൊലിയുടെ നിറം,വയസ്സ്,പൊക്കം,വണ്ണം,പല്ലിന്‍റെ എണ്ണം,പല്ലിന്‍റെ നിര,ചുണ്ടിന്‍റെ ചുവപ്പ്‌,....ഇതൊക്കെയാണോ ബയോഡാറ്റ.....
  • 3 വ്യത്യസ്ത കളര്‍ ഫോട്ടോ....ഏത് പോസിലാണ് ഫോട്ടോ  എടുക്കേണ്ടത്?അല്ല ഈ 3 വ്യത്യസ്ത ഫോട്ടോ എന്തിനാ....ഫുള്‍ഫോട്ടോ ആണോ വേണ്ടത്....?

എന്തായാലും അപേക്ഷിച്ചോളൂട്ടോ....ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം....

NB:-മറ്റൊരു ചാനലും തുടങ്ങാന്‍ പോണെന്നു ഇതുപോലൊരു റിയാലിറ്റി ഷോ...പക്ഷേ,അവര്‍ക്ക്‌ ബാഹ്യസൗന്ദര്യം വേണ്ടാത്രേ...!കുടുംബ,സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളിലെ നിലപാടുകളായിരിക്കുമത്രേ അവരുടെ മാനദണ്ഡം....

കഷ്ടാട്ടോ  ഈ അവഗണന ....പാവം പുരുഷന്മാര്‍ക്കായി കൂടി ഒരു റിയാലിറ്റി ഷോ വേണ്ടേ?ഓ....സോറി....ഉപഭോഗ വസ്തു  പെണ്ണുമാത്രമാണല്ലോ.....
ക്ഷമിക്കൂ....സഹോദരന്മാരേ.......കണ്ണടച്ചിരുന്നോളൂ....ഇനിയുള്ള കാഴ്ച്ച അത്ര നന്നാകില്ല....